അധരത്തിൻ ക്രിസ്തുവും ഹൃദയത്തിൽ ലോകവും ആകേണ്ടവരല്ല ക്രൈസ്തവർ: ബിഷപ് മഠത്തിപ്പറമ്പിൽ
1600560
Friday, October 17, 2025 10:54 PM IST
നെടുങ്കണ്ടം: അധരത്തിൻ ക്രിസ്തുവും ഹൃദയത്തിൽ ലോകവും ആകേണ്ടവരല്ല ക്രൈസ്തവരെന്ന് വിജയപുരം ബിഷപ് മാർ ജസ്റ്റിൻ മഠത്തിപ്പറമ്പിൽ. കേരള കത്തോലിക്ക കരിസ്മാറ്റിക് നവീകരണത്തിന്റെ സുവര്‍ണജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി കല്ലാര്‍ സബ് സോണിന്റെ നേതൃത്വത്തില്‍
കല്ലാര്‍ മേരിഗിരി ദേവാലയ അങ്കണത്തില്‍ ആരംഭിച്ച ക്രിസ്തുജയന്തി ജൂബിലി ബൈബിള്‍ കണ്വെന്ഷന് - റൂഹാ 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാക്കുകളും പ്രവൃത്തികളും ക്രിസ്തുവിന് പ്രീതികരമായ ജീവിക്കേണ്ടവരാണ് ക്രൈസ്തവർ- മാർ ജസ്റ്റിൻ മഠത്തിപ്പറമ്പിൽ പറഞ്ഞു
തോമസ് കുമളി വചന സന്ദേശം നല്കി. തുടർന്നുള്ള ദിവസങ്ങളിൽ ബാബു കോഴിക്കോട്, സെബാസ്റ്റ്യൻ താന്നിക്കല്‍ ,ഷാജി വൈക്കത്തുപറമ്പില്‍, ഫാ. ജയിംസ് മാക്കിയില്‍, ഫാ. സിജോ തയ്യാലയ്ക്കല്‍, ഉണ്ണി മാവടി എന്നിവർ വചനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. സബ് സോണ്‍ അനിമേറ്റര്‍ ഫാ. വിജോഷ് ജോസഫ് മുള്ളൂര്‍, ജന. കണ്‍വീനര്‍ ബേബിച്ചന് കൊച്ചുപറമ്പില്‍, സബ്സോണ് കോ-ഓഡിനേറ്റര്‍ എം.സി. സോഫി മുല്ലൂര്‍ തുടങ്ങിയവർ നേതൃത്വം നൽകി വരുന്നു.