ശാസ്ത്രോത്സവം: കരിമണ്ണൂരിന് ഓവറോൾ
1599992
Wednesday, October 15, 2025 11:27 PM IST
കാളിയാർ: സെന്റ മേരീസ് എച്ച്എസ്എസിൽ നടന്ന തൊടുപുഴ സബ്ജില്ല ശാസ്ത്രോത്സവത്തിൽ കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്എസ്എസ് ഓവറോൾ നേടി. വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് രണ്ടാംസ്ഥാനവും കാളിയാർ സെന്റ് മേരീസ് എച്ച്എസ്എസ് മൂന്നാംസ്ഥാനവും നേടി. സമാപനയോഗത്തിൽ സ്കൂൾ മാനേജർ ഫാ. ജോസഫ് മുണ്ടുനടയിൽ അധ്യക്ഷത വഹിച്ചു.
തൊടുപുഴ എഇഒ എസ്. ലീന സമ്മാനദാനം നിർവഹിച്ചു.പ്രിൻസിപ്പൽ ലൂസി ജോർജ്, ഹെഡ്മാസ്റ്റർ ജോ മാത്യു, എൽപിഎസ് ഹെഡ്മിസ്ട്രസ് സാൽജി ഇമ്മാനുവൽ, പിടിഎ പ്രസിഡന്റ് ജോബി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ അനീഷ്, എച്ച്എം ഫോറം സെക്രട്ടറി രാജേഷ് രാജൻ എന്നിവർ പ്രസംഗിച്ചു.