സഹോദയ കലോത്സവം: ആവേശമായി ബാൻഡ് ഡിസ്പ്ലേ
1599452
Monday, October 13, 2025 11:40 PM IST
തൊടുപുഴ: വിമല പബ്ലിക് സ്കൂളിൽ സിബിഎസ്ഇ സെൻട്രൽ കേരള സഹോദയ കലോത്സവം സർഗധ്വനി 2025ന്റെ ഭാഗമായി ആവേശകരമായ ബാൻഡ് ഡിസ്പ്ലേ മത്സരം നടന്നു.
മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം നേടി. തൊടുപുഴ വിമല പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കലോത്സവത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. സിനിമാതാരം കലാഭവൻ ഷാജോണ്‍ മുഖ്യാതിഥിയാകും.