അ​ണ​ക്ക​ര: ക​ത്തോ​ലി​ക്ക ക​രി​സ്മാ​റ്റി​ക്ക് ന​വീ​ക​ര​ണം ക​ട്ട​പ്പ​ന സോ​ണി​ലെ വി​വി​ധ സ​ബ്സോ​ണു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​പ​മാ​ല റാ​ലി ന​ട​ത്തും.

അ​ണ​ക്ക​ര സ​ബ്സോ​ണി​ൽ ഇ​ന്ന് രാ​വി​ലെ 7.30ന് ​ച​ക്കു​പ്പ​ള്ളം ക​ർ​മ​ല​മാ​താ​പ്പ​ള്ളി​യി​ൽനി​ന്നാ​രം​ഭി​ച്ച് വൈ​കു​ന്നേ​രം 6.30 ന് ​ക​രു​ണാ​പു​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ സ​മാ​പി​ക്കും.

ക​ല്ലാ​ർ സ​ബ്സോ​ണി​ൽ രാ​വി​ലെ എ​ട്ടി​ന് എ​ഴു​കും​വ​യ​ൽ നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം ആ​റി​ന് ക​ല്ലാ​ർ ലൂ​ർ​ദ് ഗ്രോ​ട്ടോ​യി​ൽ സ​മാ​പി​ക്കും.

നെ​ടു​ങ്ക​ണ്ടം സ​ബ്സോ​ണി​ൽ രാ​വി​ലെ 7 30ന് ​പൊ​ന്നാ​മ​ല സെ​ന്‍റ്് മേ​രീ​സ് പ​ള്ളി​യി​ൽ ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം ആ​റി​ന് മ​ഞ്ഞ​പ്പാ​റ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടെ സ​മാ​പി​ക്കും.

കു​മ​ളി സ​ബ്സോ​ണി​ൽ 18ന് ​രാ​വി​ലെ എ​ട്ടി​ന് ന​സ്രാ​ണി​പു​രം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം ആ​റി​ന് മു​രി​ക്ക​ടി പ​ള്ളി​യി​ൽ സ​മാ​പി​ക്കും.

ഉ​പ്പു​ത​റ സ​ബ്സോ​ണി​ൽ 18 രാ​വി​ലെ എ​ട്ടി​ന് പ​ര​പ്പ് ചാ​വ​റ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം ആ​റി​ന് ചാ​വ​റ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ സ​മാ​പി​ക്കും. ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ക​രി​സ്മാ​റ്റി​ക് ഡ​യ​റ​ക്ട​ർ ഫാ.​ കു​ര്യ​ക്കോ​സ് വ​ട​ക്കേ​ട​ത്ത് സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും.

ക​ട്ട​പ്പ​ന സ​ബ്സോ​ണി​ൽ 20ന് ​ജ​പ​മാ​ല റാ​ലി ന​ട​ക്കും. രാ​വി​ലെ 7.30ന് ​ക​ട്ട​പ്പ​ന ഫൊ​റോ​ന​പ്പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​ജോ​സ് മം​ഗ​ല​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം ആ​റി​ന് കാ​ഞ്ചി​യാ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ സ​മാ​പി​ക്കും. ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്രാ​ഹം പു​റ​യാ​റ്റ് സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും.

ഇ​ര​ട്ട​യാ​ർ സ​ബ് സോ​ണി​ൽ 31ന് ​ജ​പ​മാ​ല റാ​ലി ന​ട​ക്കും. രാ​വി​ലെ 7.30ന് ​ശാ​ന്തി​ഗ്രാം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽനി​ന്ന് ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന​പ്പ​ള്ളി​യി​ൽ സ​മാ​പി​ക്കും.