മരിയൻ കോളജിൽ മാനേജ്മെന്റ് ഫെസ്റ്റിന് തിരിതെളിഞ്ഞു
1598486
Friday, October 10, 2025 5:18 AM IST
കുട്ടിക്കാനം: മരിയൻ കോളജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഖിലേന്ത്യ മാനേജ്മെന്റ് ഫെസ്റ്റ് കലിഗോയ്ക്കു തിരിതെളിഞ്ഞു. കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് ഏബ്രാഹം ഞള്ളിയിൽ അധ്യക്ഷത വഹിച്ചു.
കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ് ലോഗോ പ്രകാശനം നടത്തി.
മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ റവ. ഡോ. ജോസ് ചിറ്റടിയിൽ, വൈസ് ചെയർമാൻ വിജയ് ഹരി, ലിയ ബിജി എന്നിവർ പ്രസംഗിച്ചു. ഫെസ്റ്റിന്റെ ഭാഗമായി സെമിനാറുകൾ, പ്രദർശനങ്ങൾ, വിവിധ മത്സരങ്ങൾ എന്നിവ നടക്കും.