‘പൊരുതാം ലഹരിക്കെതിരേ’: റീൽസ് മത്സരം നടത്തും
1599192
Sunday, October 12, 2025 11:40 PM IST
കട്ടപ്പന: "പൊരുതാം ലഹരിക്കെതിരേ' എന്ന സന്ദേശവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ 21-ന് കട്ടപ്പനയിൽ നടക്കുന്ന ലഹരിവിരുദ്ധ സമൂഹ നടത്തത്തോടനുബന്ധിച്ച് റീൽസ് മത്സരം സംഘടിപ്പിക്കും. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുവിഭാഗങ്ങൾക്കുമായി വെവ്വേറെ വിഭാഗങ്ങളിലാണ് മത്സരം. മികച്ച റീലിന് 10,000 രൂപ സമ്മാനമായി നൽകും.
സമൂഹ നടത്തത്തിന് പിന്തുണ നൽകുന്നതും ലഹരിവിരുദ്ധ സന്ദേശം പകരുന്നതുമായ റീലുകളാണ് പരിഗണിക്കുന്നത്. ഒരു മിനിട്ടിൽ താഴെ ദൈർഘ്യമുള്ള റീലുകളാണ് അയയ്ക്കേണ്ടത്. ഒരാൾക്ക് ഒന്നിലധികം റീലുകൾ അയയ്ക്കാം. മുൻപ് പ്രസിദ്ധീകരിച്ച റീലുകൾ പരിഗണിക്കില്ല. തെരഞ്ഞെടുക്കപ്പെടുന്നവ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കും. വിജയിയെ സമ്മേളന വേദിയിൽ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല അവാർഡ് നൽകും. മത്സരത്തിനുള്ള റീലുകൾ 18-നു മുൻപായി 7909231810, 7902394508 എന്നീ നന്പറുകളിലേക്ക് വാട്സ്അപ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.