ആരോഗ്യ വാതിക പദ്ധതി ഉദ്ഘാടനം ചെയ്തു
1598944
Saturday, October 11, 2025 11:10 PM IST
തൊടുപുഴ: നാഗാർജുനയുടെ സഹകരണത്തോടെ മുതലക്കോടം ഹോളി ഫാമിലി നഴ്സിംഗ് കോളജ് കാന്പസിൽ നടപ്പാക്കുന്ന ആരോഗ്യ വാതിക പദ്ധതി ഉദ്ഘാടനം ചെയ്തു. അന്പതോളം ഔഷധച്ചെടികളാണ് ആദ്യഘട്ടത്തിൽ നട്ടു പിടിപ്പിച്ചത്. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടർ സിസ്റ്റർ മേഴ്സി ആഗ്നൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഡോ. ജയൻ ജയിംസ്, പ്രോജക്ട് കോ-ഓർഡിനേറ്റർ സാലി അഗസ്റ്റിൻ, അഡ്വ. സെബാസ്റ്റ്യൻ കെ. ജോസ്, ബീമാമോൾ, ഫാത്തിമ ഇസ്മായേൽ തുടങ്ങിയവർ പ്രസംഗിച്ചു.