തൊ​ടു​പു​ഴ: മു​പ്പ​താ​മ​ത് സം​സ്ഥാ​ന സീ​നി​യ​ർ സോ​ഫ്റ്റ് ബോ​ൾ സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ന് മു​ന്നോ​ടി​യാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ന്യൂ​മാ​ൻ കോ​ള​ജി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജെ​ന്നി കെ.​ അ​ല​ക്സ്, ഫാ. ​ഏ​ബ്ര​ഹാം നി​ര​വ​ത്തി​നാ​ൽ, ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടോം​സ് റോ​ണി, സോ​ഫ്റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു വി.​ ജോ​സ്, സെ​ക്ര​ട്ട​റി എ​ബി​ൻ വി​ൽ​സ​ണ്‍, അ​ഡ്വ. പി. ​അ​നീ​ഷ്, ഡേ​വി​സ് ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ -ര​ക്ഷാ​ധി​കാ​രി, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​ ദീ​പ​ക് -ചെ​യ​ർ​മാ​ൻ, മു​ഹ​മ്മ​ദ് ഫൈ​സ​ൽ, പി.​പി. ​ജോ​യ് -ക​ണ്‍​വീ​ന​ർ​മാ​ർ, എ​ൻ.​ഐ. ബെ​ന്നി, ബ്ലെ​യ്സ് ജി.​ വാ​ഴ​യി​ൽ, സി.​കെ.​ ന​വാ​സ് -വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ, അ​നീ​ഷ് ഫി​ലി​പ്പ് -ട്ര​ഷ​റ​ർ, മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ - ഉ​പര​ക്ഷാ​ധി​കാ​രി, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജെ​ന്നി കെ. ​അ​ല​ക്സ്, ബ​ർ​സാ​ർ ഫാ. ​ഏ​ബ്ര​ഹാം നി​ര​വ​ത്തി​നാ​ൽ -മു​ഖ്യ സം​ഘാ​ട​ക​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ന​വം​ബ​ർ 14 മു​ത​ൽ 27 വ​രെ ന്യൂ​മാ​ൻ കോ​ള​ജ് ഗ്രൗ​ണ്ടി​ലും മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ലു​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ൽനി​ന്നാ​യി അ​ഞ്ഞൂ​റോ​ളം താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.