തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
1598941
Saturday, October 11, 2025 11:10 PM IST
രാജാക്കാട്: തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. രാജാക്കാട് വാക്കാസിറ്റി കൂനംമാക്കൽ കെ.ജെ. ജോയി (51) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 10.15നാണ് ഭാരത് സിറ്റിക്ക് സമീപമുള്ള തൊഴിലിടത്തിൽ കുഴഞ്ഞുവീണത്. ഉടൻതന്നെ കൂടെയുണ്ടായിരുന്ന തൊഴിലാളികളും അയൽവാസികളും ചേർന്ന് രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു വർഷം മുൻപുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം നാളെ 10.30 ന് രാജാക്കാട് ക്രിസ്തുരാജ ഫൊറോനാ പള്ളിയിൽ. ഭാര്യ അനു തോക്കുപാറ വാറ്റിയേടത്ത് കുടുംബാംഗം. മക്കൾ: അഖിൽ (മാൾട്ട), അനില.