പൊരുതാം ലഹരിക്കെതിരേ; ലോഗോ പ്രകാശനം
1598657
Friday, October 10, 2025 10:26 PM IST
കട്ടപ്പന: ലഹരി കേരളത്തിന്റെ പുതുതലമുറയെ തകർക്കുകയാണെന്നും ഇത് നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയാണെന്നും ജനകീയ പ്രതിരോധം കൊണ്ട് മാത്രമേ ലഹരിവ്യാപനം തടയാൻ സാധിക്കൂവെന്നും അഡ്വ. ഡീൻ കുര്യാക്കോസ് എംപി. പൊരുതാം ലഹരിക്കെതിരേ എന്ന സന്ദേശവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ 21ന് കട്ടപ്പനയിൽ നടത്തുന്ന സമൂഹ നടത്തത്തിന്റെ പോസ്റ്റർ പ്രകാശനം നിർവഹിക്കുകയായിരുന്നു എംപി.
സ്വാഗതസംഘം ചെയർമാൻ അഡ്വ. ഇ.എം. ആഗസ്തി അധ്യക്ഷത വഹിച്ചു. ജനറൽ കണ്‍വീനർ ജോയി വെട്ടിക്കുഴി, കെപിസിസി സെക്രട്ടറി തോമസ് രാജൻ, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, എം.ഡി. അർജുനൻ, പി. ആർ. അയ്യപ്പൻ, ജി. മുരളീധരൻ, തോമസ് മൈക്കിൾ, സി. എസ.് യാശോധരൻ, തുടങ്ങിയവർ പ്രസംഗിച്ചു.