തര്യത് കുഞ്ഞിത്തൊമ്മൻ അനുസ്മരണം നടത്തി
1598482
Friday, October 10, 2025 5:18 AM IST
കോതമംഗലം: കത്തോലിക്ക കോണ്‍ഗ്രസിന്റെ ആദ്യകാല പ്രസിഡന്റും നിയമസഭ സാമാജികനുമായിരുന്ന ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മൻ അനുസ്മരണം നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് രൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് മേരീസ് പാരീഷ് ഹാളിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ കത്തീഡ്രൽ പള്ളി വികാരി റവ. ഡോ. മാത്യു കൊച്ചുപുരയ്ക്കൽ അനുസ്മരണ പ്രഭാഷണം നടത്തി.
രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ കല്ലറയിൽ പുഷ്പചക്രം അർപ്പിച്ചു. രൂപത ഡയറക്ടർ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട് പ്രാർഥനാ ശുശ്രൂഷകൾക്കും വിശുദ്ധ കുർബാനയ്ക്കും നേതൃത്വം നൽകി. കത്തോലിക്ക കോണ്‍ഗ്രസ് രൂപത, ഫോറോന, യൂണിറ്റ് ഭാരവാഹികളും ഇലഞ്ഞിക്കൽ കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ളവർ അനുസ്മരണ പരിപാടികളിൽ പങ്കെടുത്തു.