കരിങ്കുന്നം സ്കൂളിൽ മാലിന്യമുക്ത കാന്പസ് പദ്ധതി
1599195
Sunday, October 12, 2025 11:40 PM IST
കരിങ്കുന്നം: സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് രഹിത മാലിന്യമുക്ത കാന്പസ് പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന തുണിസഞ്ചി വിതരണം, വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കൽ എന്നിവയുടെ ഉദ്ഘാടനം കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.തോമസ് നിർവഹിച്ചു.
എൻഎസ്എസ് വോളണ്ടിയർമാർ വീടുകളിൽ തയാറാക്കിയ തുണിസഞ്ചികളാണ് വിതരണം ചെയ്യുന്നത്.
പ്ലാസ്റ്റിക്, പേപ്പർ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്നതിനായി പൂർവവിദ്യാർഥിയായ സാജൻ കുഴിപറന്പിൽ സ്പോണ്സർ ചെയ്ത വേസ്റ്റ് ബിന്നുകൾ ക്ലാസുകളിൽ സ്ഥാപിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഒ.എ. ഏബ്രഹാം, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിജിയ ജോസ് എന്നിവർ പ്രസംഗിച്ചു.