ഉപജില്ലാ സ്കൂൾ കലോത്സവം 28 മുതൽ കട്ടപ്പനയിൽ
1598654
Friday, October 10, 2025 10:26 PM IST
കട്ടപ്പന: കട്ടപ്പന ഉപജില്ലാ സ്കൂൾ കലോത്സവം 28 മുതൽ 31 വരെ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലും ഓസാനം ഹയർ സെക്കൻഡറി സ്കൂളിലുമായി നടക്കും. കലോത്സവ നടത്തിപ്പിനു 101 അംഗ സംഘാടക സമിതിക്കു രൂപം നൽകി.
മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിയ്ക്കൽ, എം. എം. മണി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജോണ്‍, കട്ടപ്പന മുൻസിപ്പൽ ചെയർ പേഴ്സൻ ബീന ടോമി, കട്ടപ്പന ഡിവൈ എസ് പി.വി.എ. നിഷാദ്മോൻ, കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയിലൂപറന്പിൽ, കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളുകളുടെ മാനേജർ ഫാ. ജോസ് മംഗലത്തിൽ എന്നിവരാണ് സംഘാടക സമിതി മുഖ്യ രക്ഷാധികാരികൾ.
കട്ടപ്പന മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ.ജെ. ബെന്നി, കട്ടപ്പന മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ഐബിമോൾ രാജൻ, കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, മുൻസിപ്പൽ കൗണ്‍സിലർ സോണിയ ജെയ്ബി, കട്ടപ്പന എസ്എച്ച്ഒ ടി.സി. മുരുകൻ എന്നിവർ രക്ഷാധികാരികളാണ്.
സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.സി. മാണി ജനറൽ കണ്‍വീനറും ഓസാനം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. രാജേഷ് പുല്ലാന്തനാൽ, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ് മാസ്റ്റർമാരായ ബിജുമോൻ ജോസഫ്, ദീപു ജേക്കബ് എന്നിവർ ജോയിന്റ് ജനറൽ കണ്‍വീനർമാരുമാണ്.
ലോഗോ ക്ഷണിച്ചു
കട്ടപ്പന: കട്ടപ്പന ഉപജില്ലയിലെ സ്കൂൾ വിദ്യാർഥികളിൽനിന്നു കലോത്സവത്തിന് പേരും ലോഗോയും ക്ഷണിച്ചിട്ടുണ്ട്. കുട്ടികൾ തയാറാക്കുന്ന ലോഗോ 17നു വൈകുന്നേരം അഞ്ചിന് മുൻപായി [email protected] എന്ന മെയിലിലോ 9447421136 എന്ന വാട്സാപ് നന്പറിലോ അയയ്ക്കണം.
മികച്ച ലോഗോയ്ക്ക് കാഷ് അവാർഡും മെമന്റോയും നൽകുമെന്ന് പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനർ വിൻസെന്റ് ജോർജ് അറിയിച്ചു.
ഇടുക്കി സഹോദയ സ്പോര്‍ട്സ് നെടുങ്കണ്ടത്ത് 13 മുതൽ
നെടുങ്കണ്ടം: ഇടുക്കി സഹോദയ സ്പോര്‍ട്സ് മീറ്റ് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തില്‍ 13, 14 തീയതികളിൽ നടക്കും. തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂളാണ് മീറ്റിന് ആതിഥേയത്വം വഹിക്കുന്നത്.
സ്പോര്‍ട്സ് മീറ്റില്‍ ജില്ലയിലെ 30 സിബിഎസ്ഇ സ്കൂളുകളില്‍നിന്നായി ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഗിന്നസ് റെക്കോര്‍ഡ് ജേതാവ് അബീഷ് മീറ്റ് ഉദ്ഘാടനം ചെയ്യും.
സഹോദയ പ്രസിഡന്റ്് റവ. ഡോ. സിജിന്‍ ഊന്നുകല്ലേല്‍ അധ്യക്ഷത വഹിക്കും.
14ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ എന്‍സിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലെഫ്. കേണല്‍ പി.എം. ബിനു വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
സ്പോര്‍ട്സ് മീറ്റിന്റെ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ഇടുക്കി സഹോദയ സെക്രട്ടറി സിസ്റ്റര്‍ ഷെറിന് തെക്കേല്‍, വിജയമാതാ സ്കൂള്‍ പ്രിന്‍സിപ്പൽ സിസ്റ്റര്‍ ഡോ. ബീന, പിടിഎ പ്രസിഡന്റ്് ഷിഹാബ് ഈട്ടിക്കല്‍, ഷിന്റ്് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.