മരിയൻ കോളജിൽ മാനേജ്മെന്റ് ഫെസ്റ്റ് സമാപിച്ചു
1598938
Saturday, October 11, 2025 11:10 PM IST
കുട്ടിക്കാനം: മരിയൻ കോളജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച അഖിലേന്ത്യാ മാനേജ്മെന്റ് ഫെസ്റ്റ് 'കലിഗോ-2025' സമാപിച്ചു. രാജ്യത്തെ 200 കോളജുകളിൽനിന്ന് 1000-ത്തോളം വിദ്യാർഥികൾ പങ്കെടുത്തു. മാനേജ്മെന്റ് തലത്തിൽ പ്രാവീണ്യം തെളിയിക്കുന്നതിനുതകുന്ന തരത്തിലുള്ള മത്സരങ്ങളാണ് നടത്തിയത്. യുജി വിഭാഗത്തിൽ രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് അപ്ലൈഡ് സയൻസ് ഓവറോൾ കരസ്ഥമാക്കി.
പിജി വിഭാഗത്തിൽ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കാന്പസ് ഓവറോൾ ട്രോഫി കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
ഫാക്കൽറ്റി കോ-ഓർഡിനേറ്റർ ഡോ. സന്തോഷ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ടി.വി. മുരളി വല്ലഭൻ മുഖ്യപ്രഭാഷണം നടത്തി. കോളജ് ചെയർപേഴ്സണ് ആഷിത കെ. ചാക്കോ, കലിഗോ സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ ജോയൽ സ്കറിയ ജോഷി, ഐശ്വര്യ ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.