രാ​ജാ​ക്കാ​ട്:​ വേ​ളാ​ങ്ക​ണ്ണി തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യ വ്യാ​പാ​രി ലോ​ഡ്ജി​ൽ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു.​ രാ​ജാ​ക്കാ​ട്ട് നി​ർ​മ​ല ഫാ​ർ​മ​സി ന​ട​ത്തു​ന്ന കോ​നൂ​ർ കെ.​ജെ. സ​ണ്ണി (67)​യാ​ണ് മ​രി​ച്ച​ത്.​

വേ​ളാ​ങ്ക​ണ്ണി​യി​ലെ​ത്തി ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത ശേ​ഷം പ​ള്ളി​യി​ൽ പോ​യി വ്യാ​ഴാ​ഴ്ച രാ​ത്രി 8.30ഓ​ടെ ലോ​ഡ്ജി​ൽ തി​രി​ച്ചെ​ത്തി മു​റി വേ​ക്കേ​റ്റ് ചെ​യ്യു​ക​യാ​ണെ​ന്ന് റി​സ​പ്ഷ​നി​ൽ പ​റ​ഞ്ഞശേ​ഷം ബാ​ഗ് എ​ടു​ക്കു​ന്ന​തി​നാ​യി മു​റി​യി​ലേ​ക്ക് പോ​യി. ഏ​റെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും കാ​ണാ​ത്ത​തി​നാ​ൽ ലോ​ഡ്ജ് ജീ​വ​ന​ക്കാ​ർ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ൾ ത​റ​യി​ൽ വീ​ണുകി​ട​ക്കു​ക​യാ​യി​രു​ന്നു.​ ഉ​ട​നെ വേ​ളാ​ങ്ക​ണ്ണി​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വേ​ളാ​ങ്ക​ണ്ണി പോ​ലീ​സ് ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

നാ​ഗ​പ​ട്ട​ണം ഒ​ര​പ്പൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.​ സം​സ്കാ​രം ഇ​ന്ന് 11.30ന് ​രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ.​ ഭാ​ര്യ: എ​ൽ​സ​മ്മ മു​ല്ല​ക്കാ​നം ചി​റ്റ​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ:​ ആ​​ന്‍റോ, നി​മ്മി, ജോ​ഷി.​ മ​രു​മ​ക്ക​ൾ: ​പ്രീ​തി തെ​ക്കേ​ക്ക​ര (​ചെ​മ്മ​ല​മ​റ്റം), സാം ​ക​ളീ​ക്ക​ൽ (രാ​ജാ​ക്കാ​ട്), ഡ​യാ​ന മു​ണ്ടാ​ട​ൻ (​അ​ങ്ക​മാ​ലി).