ഷാഫി പറമ്പിലിന് മര്‍ദനം: കോൺഗ്രസ് പ്രതിഷേധിച്ചു
1598945
Saturday, October 11, 2025 11:10 PM IST
തൊടുപുഴ: കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറന്പിൽ എംപിയെ ആക്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെപിസിസി മെംബർ നിഷാ സോമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ. ദീപക്, ജോയി മൈലാടി, എൻ.ഐ. ബെന്നി, വി.ഇ. താജുദ്ദീൻ, ടി.ജെ. പീറ്റർ, ജാഫർ ഖാൻ മുഹമ്മദ്, ബോസ് തളിയൻചിറ, ടോണി തോമസ്, രാജേഷ് ബാബു, സി.എസ്. മഹേഷ്, റോബിൻ മൈലാടി തുടങ്ങിയവർ പ്രസംഗിച്ചു.
കട്ടപ്പന: കെപിസിസി വർക്കിംഗ് പ്രസിഡൻറ് ഷാഫി പറന്പിൽ എംപിയെയും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിനെയുമടക്കം നിരവധി കോണ്‍ഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
ഉപരോധസമരം കോണ്‍ഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി ഉദ്ഘാടനം ചെയ്തു. അധികാരത്തിന്റെ അഹങ്കാരത്തിൽ അണികളെ തെരുവിൽ കയറൂരി വിട്ടിരുന്ന പിണറായി വിജയൻ ഇപ്പോൾ ആ പണി പോലീസിനെ ഏൽപ്പിച്ചിരിക്കുകയാണെന്ന് മനോജ് മുരളി ആരോപിച്ചു.
ശബരിമലയിൽ അയ്യപ്പന്റെ സ്വർണം കട്ട കേസിൽനിന്ന് ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കാൻ വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോൾ നടത്തിയ പോലീസ് നരനായെട്ടെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിജു ചാക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. കെ.എ. മാത്യു. പ്രശാന്ത് രാജു, ആൽബിൻ മണ്ണഞ്ചേരി, രാജൻ കാലാച്ചിറ, സജിമോൾ ഷാജി, ജിതിൻ ഉപ്പുമാക്കൽ, ഷമേജ് കെ. ജോർജ്, പി.എസ്. മേരിദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.
അടിമാലി: ഷാഫി പറമ്പിൽ എംപിക്കെതിരേ സിപിഎം പിന്തുണയോടെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടിമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിമാലി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു കുര്യാക്കോസിന്റെ നേത്യത്വത്തിൽ നടന്ന സ്റ്റേഷൻ മാർച്ച് ഡിസിസി വൈസ് പ്രസിഡന്റ് പി.വി. സ്കറിയ ഉദ്ഘാടനം ചെയ്തു. ജോർജ് തോമസ്, പി.ആർ. സലിംകുമാർ, ഹാപ്പി കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.