തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ കാ​യി​ക​മേ​ഖ​ല രാ​ഷ‌്ട്രീ​യ​വ​ത്ക​രി​ക്കാ​ൻ ഗൂ​ഢനീ​ക്കം ന​ട​ക്കു​ന്ന​താ​യി ആം ​റ​സ്‌ലിം​ഗ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗ​വു​മാ​യ മ​നോ​ജ് കോ​ക്കാ​ട്ട് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

2019 ഫെ​ബ്രു​വ​രി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി അ​ധി​കാ​ര​മേ​റ്റ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലു​ക​ളു​ടെ അ​ഞ്ചു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി 2024 ഫെ​ബ്രു​വ​രി​യി​ൽ പൂ​ർ​ത്തി​യാ​യി​രു​ന്നു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​വും എ​ട്ടു മാ​സ​വും ക​ഴി​ഞ്ഞി​ട്ടും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഭ​ര​ണ​സ​മി​തി​ക​ൾ എ​ല്ലാ ജി​ല്ല​ക​ളി​ലും തു​ട​ർ​ന്നുവ​രി​ക​യാ​യി​രു​ന്നു.

കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലൂ​ടെ പു​നഃസം​ഘ​ടി​പ്പി​ച്ചു. ഇ​തി​നു ചു​വ​ടു പി​ടി​ച്ച് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലു​ക​ൾ പ്ര​വ​ർ​ത്തി​ച്ചുവ​രി​ക​യാ​ണ്.​

അം​ഗീ​കൃ​ത കാ​യി​കസം​ഘ​ട​ന​ക​ളി​ൽനി​ന്നും സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ്ര​തി​നി​ധി​ക​ളും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ്ര​തി​നി​ധി​ക​ളു​മാ​ണ് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ൽ വോ​ട്ട​വ​കാ​ശ​മു​ള്ള അം​ഗ​ങ്ങ​ൾ.

ഈ ​അം​ഗ​ങ്ങ​ളി​ൽനി​ന്നാ​ണ് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ്, വൈ​സ്-​പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ലേ​ക്കു​ള്ള പ്ര​തി​നി​ധി, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കേ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ക​ഴി​ഞ്ഞ ആ​റി​ന് പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

20 മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പു ന​ട​ത്തേ​ണ്ടി​യി​രു​ന്ന ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലു​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പ് തി​ര​ക്കി​ട്ടു ന​ട​ത്തു​ന്ന​ത് ഗൂ​ഢല​ക്ഷ്യ​ത്തോ​ടെ​യാ​ണ്.

സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി 14നു ​വി​വി​ധ ജി​ല്ല​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ൾ അ​ടി​യ​ന്തര​മാ​യി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും കാ​യി​ക സം​ഘ​ട​ന​ക​ളെ നി​യ​മ​ത്തി​നു വി​ധേ​യ​മാ​യി സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും മ​നോ​ജ് കോ​ക്കാ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.
പ​ത്രസ​മ്മേ​ള​ന​ത്തി​ൽ മു​ൻ കാ​യി​കാ​ധ്യാ​പ​ക​ൻ ജെ​യ്സ​ൻ പി. ​ജോ​സ​ഫും പ​ങ്കെ​ടു​ത്തു.