സഹോദയ വോളി: കൂത്താട്ടുകുളം സ്കൂളിന് കിരീടം
1598485
Friday, October 10, 2025 5:18 AM IST
തൊടുപുഴ: ഡി പോൾ പബ്ലിക് സ്കൂളിൽ നടന്ന സെൻട്രൽ കേരള സഹോദയ വോളിബോൾ ചാന്പ്യൻഷിപ്പിൽ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂൾ ചാന്പ്യൻമാരായി. സമാപന ചടങ്ങിൽ തൊടുപുഴ എക്സൈസ് ഇൻസ്പെക്ടർ ലിജോ ഉമ്മൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സഹോദയ വൈസ് പ്രസിഡന്റ് ഫാ. ജോണ്സണ് പാലപ്പിള്ളി, ഡി പോൾ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് പാറക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.