കേരള കോണ്‍ഗ്രസ് പതാകദിനം ആചരിച്ചു
1598647
Friday, October 10, 2025 10:26 PM IST
വഴിത്തല: കേരള കോണ്‍ഗ്രസ് പാർട്ടി രൂപീകരിച്ചതു മുതൽ ദീർഘവീക്ഷണത്തോടെ നടത്തിയ വികസനപ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ്‍ ജോസഫ് പറഞ്ഞു.
പാർട്ടിയുടെ 61-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മണക്കാട് മണ്ഡലം കമ്മിറ്റി വഴിത്തലയിൽ നടത്തിയ പതാകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.ജെ. ജോസഫിന്റെ കൈമുദ്ര ചാർത്തിയ വികസനനേട്ടങ്ങളും സമഗ്ര വികസനത്തിനും കാർഷികമേഖലയിൽ പട്ടയമടക്കമുള്ള വിഷയങ്ങളിൽ നടത്തിയ സമരപോരാട്ടങ്ങളും കേരള കോണ്‍ഗ്രസിന്റെ പ്രസക്തി വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ജോയി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലെയിസ് ജി. വാഴയിൽ, സുരേഷ് വാലുമ്മേൽ, ടോമിച്ചൻ മുണ്ടുപാലം, ഷാജി അറയ്ക്കൽ, സണ്ണി കഴിക്കച്ചാലിൽ, അഡ്വ. ജോണ്സണ് ജോണ്‍, ടിസി ജോബ് എന്നിവർ പ്രസംഗിച്ചു.