ജനകീയ വിചാരണ ജാഥ
1599190
Sunday, October 12, 2025 11:40 PM IST
അണക്കര: ചക്കുപള്ളം പഞ്ചായത്തിലെ ഇടതു ഭരണമുന്നണിയുടെ കെടുകാര്യസ്ഥതയ്ക്കെതിരേ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ ജാഥ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
വി.വി. മുരളി, ജയിസ് കാവുങ്കൽ, വക്കച്ചൻ തുരുത്തിയിൽ, മോഹനൻ കുന്നേൽ, സാബു വയലിൽ, ബാബു അത്തിമുട്ടിൽ, അജി കീഴാറ്റ്, ബാബു കോട്ടയ്ക്കൽ, തങ്കച്ചൻ ഇടയാടി, തന്പി വരയന്നൂർ, എൻ. ആണ്ടവർ എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം മുൻ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു.