വായുസേന സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു
1599199
Sunday, October 12, 2025 11:40 PM IST
തൊടുപുഴ: ഭാരതീയ വായുസേനയുടെ 93-ാമത് സ്ഥാപകദിനാഘോഷം എയർഫോഴ്സ് അസോസിയേഷൻ ഇടുക്കി ചാപ്റ്ററിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ചു. വിംഗ് കമാൻഡർ എം.കെ. അജി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് സാബു അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
സ്മിത ആശുപത്രി സിഇഒ കേണൽ ഡോ. രാജേഷ് നായർ മുഖ്യാതിഥിയായിരുന്നു. ചാപ്റ്റർ സെക്രട്ടറി പ്രേംജി സുകുമാർ, ഗവേണിംഗ് കൗണ്‍സിൽ അംഗം സജി അഗസ്റ്റിൻ, പ്രകാശ് ഗോപാലൻ എന്നിവർ പ്രസംഗിച്ചു.
എണ്‍പത് വയസിനു മുകളിൽ പ്രായമുള്ള വിമുക്ത എയർ ഫോഴ്സ് ഉദ്യോഗസ്ഥരെ ആദരിക്കുകയും വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.