നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴി തടഞ്ഞു
1598946
Saturday, October 11, 2025 11:10 PM IST
നെടുങ്കണ്ടം: ഷാഫി പറമ്പില്‍ എംപിയെയും കോണ്‍ഗ്രസ് നേതാക്കളെയും ക്രൂരമായി മര്‍ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് പ്രകടനവും റോഡ് ഉപരോധവും നടത്തി.
കോണ്‍ഗ്രസ് ഓഫീസില്‍നിന്ന് ആരംഭിച്ച പ്രകടനം കിഴക്കേക്കവല ഗാന്ധി സ്മൃതി മണ്ഡപത്തില്‍ സമാപിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുമളി - മൂന്നാര്‍ സംസ്ഥാന പാത ഉപരോധിച്ചു.
പ്രതിഷേധ യോഗം കെപിസിസി നിര്‍വാഹക സമിതിയംഗം ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എസ്. യശോധരന് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എം.എന്‍. ഗോപി, കെപിസിസി മീഡിയാ വക്താവ് അഡ്വ. സേനാപതി വേണു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോമോന് പുഷ്പക്കണ്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
കരിമണ്ണൂർ: ഷാഫി പറന്പിൽ എംപിയെയും കോണ്‍ഗ്രസ് പ്രവർത്തകരെയും പോലീസ് ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് ടൗണിൽ പ്രകടനവും യോഗവും നടത്തി. കെപിസിസി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രാജു ഓടയ്ക്കൽ അധ്യക്ഷത വഹിച്ചു.
ജോണ്‍ നെടിയാപാല, ഇന്ദു സുധാകരൻ, ടി.കെ. നാസർ, മനോജ് കോക്കാട്ട്, എ.എൻ. ദിലിപ്കുമാർ, മനോജ് നോന്പ്രയിൽ, ഷാഹുൽ ഹമീദ്, ജോഷി എടാട്ട്, ഹംസ, ബിജു ആലക്കോട്, ബിബിൻ അഗസ്റ്റിൻ, ടോമി മാത്യു എന്നിവർ പ്രസംഗിച്ചു.