അടിമാലിയില്‍ മന്ത്രി റോഷി അഗസ്റ്റിനു നേരേ കരിങ്കൊടി പ്രതിഷേധം
1599191
Sunday, October 12, 2025 11:40 PM IST
അടിമാലി: അടിമാലിയില്‍ മന്ത്രി റോഷി അഗസ്റ്റിനു നേരേ കരിങ്കൊടി പ്രതിഷേധം. ഭൂവിഷയത്തില്‍ മന്ത്രി റോഷി അഗസ്റ്റിന് ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചെന്നും ശബരിമലയിലെ സ്വര്‍ണക്കടത്ത് കേസില്‍നിന്നു ജനശ്രദ്ധ തിരിക്കാന്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് അതിക്രമം നടത്തുകയാണെന്നും ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിമാലിയില്‍ മന്ത്രി റോഷി അഗസ്റ്റിനു നേരേ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
ദേശീയപാത - 185ല്‍ അടിമാലി ഇരുന്നൂറേക്കറിനു സമീപമാണ് മന്ത്രിയുടെ വാഹനം കടന്നുപോകുന്പോൾ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായെത്തി പ്രതിഷേധിച്ചത്. കരിങ്കൊടിയുമായി മന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരേയെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ഇടപെട്ട് നീക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷിന്‍സ് ഏലിയാസ്, അനില്‍ കനകന്, അലന് നിധിന് സ്റ്റീഫന്‍, അമല്‍ ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.