അടിമാലി ഉപജില്ലാ കായികമേള ഇന്ന് സമാപിക്കും
1598656
Friday, October 10, 2025 10:26 PM IST
രാജാക്കാട്:എൻആർ സിറ്റി എസ്എൻവി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മൂന്നു ദിവസമായി നടന്നുവരുന്ന അടിമാലി ഉപജില്ലാ സ്കൂൾ കായികമേളയുടെ ഉദ്ഘാടനം നടത്തി. ഉപജില്ലയിലെ 118 സ്കൂളുകളിൽ നിന്നായി 2500ൽപ്പരം കായികതാരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
ഇന്നലെ രാവിലെ കായികതാരങ്ങളുടെ മാർച്ച്പാസ്റ്റിന് ശേഷം നടന്ന സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എംപി കായിക മേള ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.പി. ജെയിൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് സല്യൂട്ട് സ്വീകരിച്ചു. എസ്എൻഡിപി രാജാക്കാട് യൂണിയൻ പ്രസിഡൻ്റ് എം.ബി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് എം.ടി. ഉഷാകുമാരി, അടിമാലി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആനിയമ്മ ജോർജ്, സബ് ജില്ല സ്പോർട്സ് സെക്രട്ടറി എ.എസ്. സുനീഷ്, ജനപ്രതിനിധികളായ കിങ്ങിണി രാജേന്ദ്രൻ, സി.ആർ. രാജു, ബിജി സന്തോഷ്, പിടിഎ പ്രസിഡന്റ് വി.എൻ. ഉല്ലാസ് തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് മത്സരങ്ങൾ സമാപിക്കും.
സമാപന സമ്മേളനം എം.എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്യും.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.ടി. കുഞ്ഞ് സമ്മാനദാനം നിർവഹിക്കും.വിരമിക്കുന്ന കായികാധ്യാപകൻ ജിജി ജോസിനെ സമ്മേളനത്തിൽ ആദരിക്കും.