മിഷൻ വാരാചരണത്തിനും എക്സിബിഷനും വാഴത്തോപ്പിൽ തുടക്കം
1599197
Sunday, October 12, 2025 11:40 PM IST
ചെറുതോണി: വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ മിഷൻ വാരാചരണത്തിനും മിഷൻ എക്സിബിഷനും തുടക്കമായി. ലെയോ പതിനാലാമൻ മാർപാപ്പയുടെ നിർദേശാനുസരണം ഒക്ടോബർ 19 ആഗോള മിഷൻ ഞായറായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് 12 മുതൽ 19 വരെ മിഷൻ വാരാചരണം നടത്തുന്നത്. "വിളിക്കപ്പെട്ടത് സേവനത്തിനായ് - അയക്കപ്പെട്ടത് സ്നേഹിക്കാനായ്" എന്ന സന്ദേശം ഉയർത്തിയാണ് മിഷൻ വാരാചരണം നത്തുന്നത്.
വാഴത്തോപ്പ് കത്തീഡ്രലിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച മിഷൻ വാരാചരണവും എക്സിബിഷനും ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. "ഉണ്ണീശോക്ക് ഒരു വീട്' പദ്ധതിയുടെ കൂപ്പൺ വിതരണോദ്ഘാടനവും ബിഷപ് നിർവഹിച്ചു. മിഷൻലീഗ് മേഖലാതല മത്സര വിജയികൾക്ക് ബിഷപ് സമ്മാനങ്ങൾ വിതരണം ചെയ്തു.
കത്തീഡ്രലിലെ 24 തൂണുകളിൽ പ്രേഷിതരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചാണ് മിഷൻ എക്സിബിഷൻ ഒരുക്കിയത്. കത്തീഡ്രൽ വികാരി ഫാ. ടോമി ലൂക്ക് ആനിക്കുഴിക്കാട്ടിൽ സന്ദേശം നൽകി. പരിപാടികൾക്ക് ഫാ. ജോയൽ വള്ളിക്കാട്ട്, ഡീക്കൻ ടോണി കുഴിപ്പിൽ, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ജോബി വാരിക്കാട്ട്, അനിമേറ്റർ സിസ്റ്റർ ഫിലോ എസ്എച്ച് എന്നിവർ നേതൃത്വം നൽകി.