കേരള കോൺഗ്രസ് മണ്ഡലം കൺവൻഷൻ
1599461
Monday, October 13, 2025 11:40 PM IST
ചെറുതോണി: കേരള കോൺഗ്രസ് മരിയാപുരം മണ്ഡലം കൺവൻഷൻ ഇടുക്കി എസ്എൻഡിപി ഹാളിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. മരിയാപുരം മണ്ഡലം പ്രസിഡന്റ് സണ്ണി പുൽക്കുന്നേൽ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടി ആയാണ് മണ്ഡലം കൺവൻഷൻ നടത്തിയത്.
സംസ്ഥാന കോ-ഒാഡിനേറ്റർ അപു ജോൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ഉന്നതാധികാര സമതിയംഗം നോബിൾ ജോസഫ് മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട്, ടോമി തൈലംമാനായിൽ, ബിൻസി റോബി, കർഷകയൂണിയൻ സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളി, ജില്ലാ കമ്മിറ്റി അംഗം ലാലു കുമ്മണിയിൽ, മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പ്രിജിനി ടോമി എന്നിവർ പ്രസംഗിച്ചു.