അനധികൃത മദ്യ വില്പന: നാലുപേർ പിടിയിൽ
1599460
Monday, October 13, 2025 11:40 PM IST
ശാന്തമ്പാറ: അനധികൃത മദ്യവില്പന നടത്തിയ നാലുപേർ പിടിയിൽ. മദ്യം വാങ്ങി വാങ്ങിയ കൂടിയ വിലയ്ക്ക് ചില്ലറ വില്പന നടത്തിവന്ന നാലു പേരെയാണ് ശാന്തൻപാറ പോലീസ് പിടികൂടിയത്.
പേത്തൊട്ടി വീട്ടുനമ്പർ 64ൽ മൂർത്തി (37), ചരുവിള വീട്ടിൽ സെൽവം (55), വീട്ടുനമ്പർ 141ൽ അരുൺകുമാർ (36), വീട്ടുനമ്പർ 132ൽ സുരേഷ് (43) എന്നിവരാണ് അറസ്റ്റിലായത്.
8,830 മില്ലി ലിറ്റർ മദ്യവും 11,090 രൂപയും മദ്യം കടത്താൻ ഉപയോഗിച്ച കെഎൽ 37 എ 2071 നമ്പർ ഓട്ടോറിക്ഷയും ഇവരിൽനിന്നു പോലീസ് പിടിച്ചെടുത്തു.
ശാന്തൻപാറ ഇൻസ്പെക്ടർ ശരലാലിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്ഐ സജി, സിവിൽ പോലീസ് ഓഫീസർമാരായ നജീബ്, അശോകൻ, സതീഷ്, അനീഷ്, ജിഷ്ണു എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.