തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണവാർഡ് നറുക്കെടുപ്പ് തുടങ്ങി
1599454
Monday, October 13, 2025 11:40 PM IST
ഇടുക്കി: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ആരംഭിച്ചു.
ഇന്നലെ 17 പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പാണ് നടത്തിയത്. ആദ്യ നറുക്കെടുപ്പ് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിർവഹിച്ചു. നറുക്കെടുപ്പ് നിരീക്ഷണത്തിനായി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അണ്ടർ സെക്രട്ടറി വിഭോർ അഗർവാളും സെക്ഷൻ ഓഫീസർ ആസാദ് സിംഗും പങ്കെടുത്തു.
അടിമാലി, കൊന്നത്തടി, ബൈസണ്‍വാലി, വെള്ളത്തൂവൽ, പള്ളിവാസൽ, കഞ്ഞിക്കുഴി, വാത്തിക്കുടി, അറക്കുളം, കാമാക്ഷി, വാഴത്തോപ്പ്, മരിയാപുരം, കുമാരമംഗലം, മുട്ടം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ, എന്നീ പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ്് നടത്തിയത്.
ഇന്ന് മറയൂർ, മൂന്നാർ, കാന്തല്ലൂർ, വട്ടവട, ശാന്തൻപാറ, ചിന്നക്കനാൽ, മാങ്കുളം, ദേവികുളം, ഇടമലക്കുടി, പാന്പാടുംപാറ, സേനാപതി, കരുണാപുരം, രാജാക്കാട്, നെടുങ്കണ്ടം, ഉടുന്പഞ്ചോല, രാജകുമാരി എന്നീ പഞ്ചായത്തുകളിലെ നറുക്കെടുപ്പ് നടക്കും.
പഞ്ചായത്തുകളിലെ നറുക്കെടുപ്പ് നാളെ അവസാനിക്കും.
എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18ന് രാവിലെ 10 മുതൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടക്കും.
21നാണ് ജില്ലാപഞ്ചായത്തിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുക. ജില്ലയിലെ തൊടുപുഴ, കട്ടപ്പന മുനിസിപ്പൽ കൗണ്‍സിലുകളിലേയ്ക്കുള്ള വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 16ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും.
പഞ്ചായത്ത് സംവരണ വാർഡുകൾ
അറക്കുളം
വനിതാ സംവരണം: 5 - ഉറുന്പുള്ള്, 7-പതിപ്പിള്ളി, 10 -കണ്ണിക്കൽ, 11 - കഐസ്ഇബി കോളനി, 12 - മൂലമറ്റം, 15 - മൂന്നുങ്കവയൽ, പട്ടികജാതി: 13 - അശോക, പട്ടികവർഗം: 8 - എടാട്, പട്ടികവർഗ വനിത: 4 - കുളമാവ്, 6 - ജലന്ദർ.
മുട്ടം
വനിതാ സംവരണം: 1 - കോടതി, 3 - മുഞ്ഞനാട്ട്കുന്ന്, 5 - മുട്ടം, 6 - കാക്കൊന്പ് , 8 - എള്ളുംപുറം, 9 - തുടങ്ങനാട്, 14 - പോളിടെക്നിക്,
പട്ടികജാതി: 7 - ഐടിസി, പട്ടികവർഗം: 10 - പഴയമറ്റം.
കുമാരമംഗലം
വനിത സംവരണം: 1 - കലൂർ, 3 -ഏഴല്ലൂർ, 6- കറുക, 9-മൈലക്കൊന്പ്, 10 - പാറ, 11 - പൈങ്കുളം, 13 - അരീക്കര.
പട്ടികജാതി: 12 -കുമാരമംഗലം.
ഇടവെട്ടി
വനിത സംവരണം: 3 - ഗാന്ധിനഗർ, 7 - മാർത്തോമ, 8 - കല്ലാനിക്കൽ, 11 - കീരികോട്, 12 - ഇടവെട്ടി സൗത്ത്, 13 -ചേന്പാലശേരി, 14 - ഇടവെട്ടി നോർത്ത്, പട്ടികജാതി : 2 -തൊണ്ടിക്കുഴ.
പുറപ്പുഴ
വനിത സംവരണം: 2 - വള്ളിക്കെട്ട്, 3 - നെടുന്പാറ, 6 - പുറപ്പുഴ, 7 - കാരിക്കൊന്പ്, 9 - കൊടികുത്തി, 10 - മാനാച്ചാൽ, 13 -ശാന്തിഗിരി, പട്ടികജാതി സംവരണം: 5 - പോളിടെക്നിക്ക്.
മണക്കാട്
വനിത സംവരണം: 1 - പാറക്കടവ്, 2 - അരിക്കുഴ, 4 - ആൽപ്പാറ, 5 - ചിറ്റൂർ, 8 - മൈലാടുംപാറ, 9 - പുതുപ്പരിയാരം, 12 - കോലടി, പട്ടികജാതി സംവരണം: 14 - എരുമേലിക്കര.
കരിങ്കുന്നം
വനിത സംവരണം: 1 - അഞ്ചപ്ര, 2 - തട്ടാരത്തട്ട, 3 -കൊള്ളിക്കാട്, 4 - മ്രാല, 5 - പൊന്നന്താനം, 13 - കരിങ്കുന്നം, 14 -വടക്കുംമുറി, പട്ടികജാതി സംവരണം 9 - ഒറ്റല്ലൂർ.