റവന്യു ജില്ലാ കായികമേള നാളെ മുതൽ നെടുങ്കണ്ടത്ത്്
1599724
Tuesday, October 14, 2025 11:53 PM IST
നെടുങ്കണ്ടം: പതിനെട്ടാമത് റവന്യു ജില്ലാ സ്കൂള്‍ കായികമേള 16, 17, 18 തീയതികളിലായി നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ ഏഴ് സബ് ജില്ലകളില്‍നിന്നായി 2500 ഓളം കായികതാരങ്ങള്‍ മേളയില്‍ പങ്കെടുക്കും. സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്കുട്ടികള്ക്കുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. 16ന് എം.എം. മണി എംഎല്‍എ മേള ഉദ്ഘാടനം ചെയ്യും.
18ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.ടി. കുഞ്ഞ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സ്കൂള്‍ കായികമേളയുടെ പ്രചാരണാര്‍ഥമുള്ള ദീപശിഖാ പ്രയാണം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നെടുങ്കണ്ടം ടൗണില്‍ നടക്കുമെന്ന് നെടുങ്കണ്ടം എഇഒ സി. ജെന്‍സിമോള്‍, വിവിധ കമ്മിറ്റി ഭാരവാഹികളായ കെ.വി. സതീഷ്, ടി. ശിവകുമാര്‍, ബിജു ജോര്‍ജ്, എ.എസ്. സുനീഷ്, റെയ്സണ്‍ ജോസഫ്, സൈജു ചെറിയാന് എന്നിവര്‍ അറിയിച്ചു.