സർഗധ്വനി-2025: കലാപൂരത്തിന് ഇന്നു തിരിതെളിയും
1599729
Tuesday, October 14, 2025 11:53 PM IST
തൊടുപുഴ: സെൻട്രൽ കേരള സിബിഎസ്ഇ സഹോദയ കലോത്സവം സർഗധ്വനി - 2025ന് ഇന്ന് തൊടുപുഴ വിമല പബ്ലിക് സ്കൂളിൽ തിരിതെളിയും.
രാവിലെ 10ന് മന്ത്രി റോഷി അഗസ്റ്റിൻ കലോത്സവം ഉദ്ഘാടനം ചെയ്യും. സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ സിഎംഐ അധ്യക്ഷത വഹിക്കും.
സിനിമാതാരം കലാഭവൻ ഷാജോണ്‍ മുഖ്യാതിഥിയാകും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. പി.ജെ. ജോസഫ് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ കെ. ദീപക്, പാവനാത്മ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെറീന സിഎംസി, ന്യൂമാൻ കോളജ് ബർസാർ ഫാ. ബെൻസൻ എൻ. ആന്റണി, പിടിഎ പ്രസിഡന്റ് അഡ്വ. സിജോ ജെ. തൈച്ചേരി, ലോക്കൽ മാനേജർ സീന മരിയ, സികെഎസ് സെക്രട്ടറി ജയ്ന പോൾ, വൈസ് പ്രസിഡന്റ് ഫാ. ജോണ്സണ് പാലപ്പിള്ളി, സിസ്റ്റർ റോസ് മരിയ എസ്എബിഎസ്, ഷീനു സൈമണ്‍, ജോജു ജോസഫ്, അനിത ജോർജ് എന്നിവർ പ്രസംഗിക്കും. പ്രിൻസിപ്പൽ സിസ്റ്റർ എലൈസ് സിഎംസി സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ ഗിരീഷ് ബാലൻ നന്ദിയും പറയും.
നാളെ മുതൽ 18 വരെ 15 വേദികളിലായി രംഗകലകൾ അരങ്ങേറും. 18ന് വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ വിജയികളെ ആദരിക്കും. തൊടുപുഴ ഡിവൈഎസ്പി പി.കെ. സാബു മുഖ്യപ്രഭാഷണം നടത്തും.