ഉപജില്ലാ ശാസ്ത്രമേള: ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ചാമ്പ്യന്മാർ
1599722
Tuesday, October 14, 2025 11:53 PM IST
നെടുങ്കണ്ടം: രാമക്കല്‍മേട് സേക്രട്ട് ഹാർഡ് സ്കൂളിൽ നടന്ന നെടുങ്കണ്ടം വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളയില്‍ ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാർ.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 81 പോയിന്റോടെ ഫസ്റ്റ് ഓവറോളും എല്‍ പി വിഭാഗത്തിള്‍ 35 പോയിന്റോടെ ഫസ്റ്റ് ഓവറോളും യുപി വിഭാഗത്തില്‍ 34 പോയന്റോറോടെ ഫസ്റ്റ് റണ്ണര്‍ അപ്പും ആയി.
വിവിധ സ്കൂളുകളില്‍നിന്നായി ആയിരത്തോളം പ്രതിഭകള്‍ മാറ്റുരച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സിസ് ചുനയംമാക്കല്‍,അസിസ്റ്റന്റ്് മാനേജർ ഫാ. ജോസഫ് പള്ളിവാതുക്കല്‍, പ്രിന്‍സിപ്പൽ എം.എം. അഗസ്റ്റിന്, ഹെഡ്മാസ്റ്റര് വി.ജെ. ബിജു, പിടിഎ പ്രസിഡന്റ്് ബിജു ഇടുക്കാര്‍ എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു.