ശശിയും പ്രിയനും സിപിഐ അസി. സെക്രട്ടറിമാർ
1599733
Tuesday, October 14, 2025 11:53 PM IST
തൊടുപുഴ: സിപിഐ ജില്ലാ കൗണ്‍സിൽ അസി. സെക്രട്ടറിമാരെയും 13 ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. എം.വൈ. ഒൗസേപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. അഷറഫ്, ടി.ജെ. ആഞ്ചലോസ് എന്നിവർ പ്രസംഗിച്ചു.
ജില്ലാ അസി. സെക്രട്ടറിമാരായി വി.ആർ. ശശി -കട്ടപ്പന, എം.കെ. പ്രിയൻ -ഇടുക്കി എന്നിവരെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി കെ. സലീംകുമാർ, വി.ആർ. ശശി, എം.കെ. പ്രിയൻ, എം.വൈ. ഒൗസേപ്പ്, ജോസ് ഫിലിപ്പ്, ജയ മധു, സി.യു. ജോയി, കെ.കെ. ശിവരാമൻ, പി. മുത്തുപാണ്ടി, ഇ.എസ്. ബിജിമോൾ, വി.കെ. ധനപാൽ, പി. ഗണേശൻ, ജി.എൻ. ഗുരുനാഥൻ എന്നിവരെ തെരഞ്ഞെടുത്തു.