സഹോദയ സ്പോര്‍ട്സ് മീറ്റ് : കപ്പിൽ വിശ്വദീപ്തി
1599723
Tuesday, October 14, 2025 11:53 PM IST
നെടുങ്കണ്ടം: രണ്ട് ദിവസങ്ങളിലായി നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് ട്രാക് സ്റ്റേഡിയത്തില്‍ നടന്നുവന്ന ഇടുക്കി സഹോദയ സ്പോര്‍ട്സ് മീറ്റ് സമാപിച്ചു. 186 പോയിന്റുമായി അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂള്‍ ചാമ്പ്യന്മാരായി.
158 പോയിന്റ് നേടിയ രാജകുമാരി സെന്റ് മേരീസ് സെന്‍ട്രല്‍ സ്കൂള്‍ ഫസ്റ്റ് റണ്ണറപ്പായപ്പോള്‍ ആതിഥേയരായ തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂള്‍ 143 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.
109 പോയിന്റ് നേടിയ അണക്കര മോണ്ട്ഫോര്ട്ട് സ്കൂള്‍ നാലാം സ്ഥാനം നേടി.
എന്‍സിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലെഫ്. കേണല്‍ പി.എം. ബിനു സമ്മാനദാനം നടത്തി.
ഇടുക്കി സഹോദയ പ്രസിഡന്റ് റവ. ഡോ. സജിന്‍ ഊന്നുകല്ലേല്‍, വിജയമാതാ സ്കൂള്‍ പ്രിന്‍സിപ്പൽ സിസ്റ്റര്‍ ബീന, ഇടുക്കി സഹോദയ സെക്രട്ടറി സിസ്റ്റര്‍ ഷെറിന്, പിടിഎ പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.