ന്യൂമാൻ കോളജിൽ ഇന്റർസ്കൂൾ ക്വിസ് മത്സരം
1599990
Wednesday, October 15, 2025 11:27 PM IST
തൊടുപുഴ: ന്യൂമാൻ കോളജ് കൊമേഴ്സ് സെൽഫ് ഫിനാൻസിംഗ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി മൈൻഡ് മാസ്റ്റേഴ്സ് ഇന്റർ സ്കൂൾ കൊമേഴ്സ് ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് കാഷ് അവാർഡുകൾ വിതരണം ചെയ്തു.
ബർസാർ ഫാ. ബെൻസൻ എൻ. ആന്റണി, വിവിധ വകുപ്പ് മേധാവികളായ ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, ഫാ. അലൻ അലക്സ്, ശോഭ തോമസ്, റോമി തോമസ് എന്നിവർ പ്രസംഗിച്ചു.
തൊടുപുഴ വിമല പബ്ലിക് സ്കൂൾ വിദ്യാർഥികളായ ജുഗൽ എസ്. പോൾ, ആൽവിൻ എബി എന്നിവർ ഒന്നാം സ്ഥാനവും മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ്എസിലെ ഫാത്തിമ നസ്രിൻ, റിതിക സോണി എന്നിവർ രണ്ടാം സ്ഥാനവും വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസിലെ റിൻസ ഡോണ്ട്ടിസ്, എം.എ. അമൃത എന്നിവർ മൂന്നാം സ്ഥാനവും നേടി.
ഫിലിം റിവ്യൂ മത്സരത്തിൽ തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂളിലെ വിദ്യാർഥികളായ അക്സ ഐപ്പ് ഒന്നാം സ്ഥാനവും റൂബൻ ജോർജ് ടോണിയോ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.