വെൽഡിംഗിനിടെ ടാങ്കർ ലോറിക്ക് തീ പിടിച്ചു
1600574
Saturday, October 18, 2025 12:02 AM IST
കാഞ്ഞാർ: വെൽഡിംഗ് ജോലിക്കിടെ ടാങ്കർ ലോറിയ്ക്ക് തീ പിടിച്ചു. കാഞ്ഞാറിൽ വാഹനങ്ങൾ പൊളിക്കുന്ന ആക്രി വർക്ക്ഷോപ്പിൽ വെൽഡിംഗ് നടത്തുന്നതിനിടെയാണ് വാഹനത്തിന് തീ പിടിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. ഉണ്ണേച്ചുപറന്പിൽ ജബ്ബാറിന്റെ ആക്രിക്കടയിൽ ടാങ്കറിന്റെ തകിടിൽ വെൽഡിംഗ് നടത്തുന്നതിനിടെയാണ് വാഹനത്തിന് തീ പിടിച്ചത്.
വാഹനത്തിനുള്ളിൽ ലാറ്റക്സ് ഉണ്ടായിരുന്നതിനാൽ തീ പടർന്നു പിടിക്കുകയായിരുന്നു. വിവരം ശ്രദ്ധയിൽപ്പെട്ട സമീപവാസി അഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയും ഉടൻതന്നെ മൂലമറ്റത്ത് നിന്നും സേന സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. സമീപത്ത് പള്ളിയും, നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളുമുണ്ട്. ഫയർഫോഴ്സ് എത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഇവിടെ ഇതിനു മുൻപും തീ പിടുത്തം ഉണ്ടായിട്ടുണ്ട്.
സ്റ്റേഷൻ ഓഫീസർ ടി.കെ.അബ്ദുൾ അസീസ്, സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ ജിൻസ് മാത്യു, ബിബിൻ എ. തങ്കപ്പൻ, ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ എം.പി.സിജു, ടി.ആർ.ജിനേഷ് , സി.ആർ. ശ്രീകാന്ത്, കെ.സന്ദീപ്, എം.വി.അരുണ്‍ എന്നിവരുടെ നേത്വത്വത്തിലാണ് തീ അണച്ചത്.