ലെൻസ് മോഷ്ടിച്ച കേസ്: പ്രതിപിടിയിൽ
1600388
Friday, October 17, 2025 6:06 AM IST
തൊടുപുഴ: രണ്ട് ലക്ഷം രൂപ വില വരുന്ന രണ്ട് കാമറ ലെൻസുകൾ കവർന്ന കേസിലെ മുഖ്യപ്രതി പോലീസ് പിടിയിലായി. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലത്തിങ്കൽ ഷാഹുൽ ഹമീദിനെയാണ് തൊടുപുഴ ഡിവൈഎസ്പിയുടെ സ്പെഷൽ സ്ക്വാഡ് പാലക്കാടുനിന്നു പിടികൂടിയത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. കോലാനി ഭാഗത്ത് വെഡിംഗ് സെന്റർ നടത്തുന്ന ശ്രീജിത്തിന്റെ കാമറയുടെ രണ്ട് ലക്ഷം രൂപ വില വരുന്ന രണ്ട് ലെൻസുകൾ സ്റ്റുഡിയോയിൽനിന്നും മോഷ്ടിക്കുകയായിരുന്നു.
എസ്ഐ എൻ.എസ്. റോയി, എസ്സിപിഒ രാംകുമാർ, സിപിഒമാരായ മഹേഷ് , കെ.വി. രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടി കൂടിയത്.