ഇന്നോവയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്കു പരിക്ക്
1601361
Monday, October 20, 2025 11:36 PM IST
വണ്ടിപ്പെരിയാർ: ഇന്നോവയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോറിക്ഷാ ഡ്രൈവർ 59-ാം മൈലിൽ താമസിക്കുന്ന പരമശിവന്റെ (62) കാലിനും തലയ്ക്കും ഗുരുതരമായ പരിക്കേറ്റു. നാട്ടുകാർ ഇയാളെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഞായറാഴ്ച രാത്രി എട്ടോടെ പോലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. കുമളിയിൽനിന്നു ചങ്ങനാശേരിയിലേക്ക് പോയ ഇന്നോവയും 59-ാംമൈലിൽനിന്നു വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഈ സമയത്ത് ബൈക്കിൽ യാത്ര ചെയ്ത രണ്ടുപേർക്കും അപകടത്തിൽ പരിക്കേറ്റു.