പൊന്മുടി ഡാമിന്റെ ഷട്ടർ ഉയർത്തി
1601085
Sunday, October 19, 2025 11:21 PM IST
രാജാക്കാട്: തുലവര്ഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ റെഡ് അലർട്ടിൽ എത്തിയ പൊന്മുടി അണക്കെട്ട് തുറന്നു.
നടുവിലെ ഷട്ടർ 20 സെന്റിമീറ്ററാണ് ഉയർത്തിയിരിക്കുന്നത്. സെക്കൻഡിൽ 15,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
പന്നിയാർ പുഴയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ ഇത് ആറാം തവണയാണ് പൊന്മുടി അണക്കെട്ട് തുറക്കുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് പൊന്മുടി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയത്.
നീരൊഴുക്ക് വീണ്ടും ശക്തമായാൽ ബാക്കി രണ്ട് ഷട്ടറുകൾ കൂടി ഉയർത്തുന്ന കാര്യം പരിഗണിക്കുമെന്ന് അസി. എൻജിനിയർ കെ.എൻ. രാജേഷ് അറിയിച്ചു.
പന്നിയാർ ഇലട്രിക് പ്രോജക്ടിന്റെ ഭാഗമായുള്ള അണക്കെട്ടിൽ 707.75 അടി ആണ് പരമാവധി സംഭരണശേഷി.
ഇപ്പോൾ 706 അടി വെള്ളമാണ് ഡാമിലുള്ളത്. ഈ വർഷം മേയ് 29നാണ് ആദ്യമായി ഡാം തുറന്നത്.