തോട്ടഭൂമി പതിച്ചു നൽകണം: പ്ലാന്റേഷൻ മിഷൻ
1600939
Sunday, October 19, 2025 6:30 AM IST
ഇടുക്കി: നൂറ്റാണ്ടുകളായി തോട്ടം ഉടമകളുടെ കൈവശം ഇരിക്കുന്ന റവന്യു ഭൂമി സർക്കാർ ഏറ്റെടുത്ത് ഭൂ രഹിതരായ തോട്ടം തൊഴിലാളികൾക്ക് വീടുവയ്ക്കാനായി പതിച്ചുനൽകണമെന്ന് കേരള പ്ലാന്റേഷൻ വെൽഫെയർ മിഷൻ യോഗം ആവശ്യപ്പെട്ടു സ്വന്തമായി ഭൂമി ഇല്ലാത്ത കാരണത്താൽ തൊഴിലാളികൾ കാലപ്പഴക്കം ചെന്ന ലയത്തിലാണ് ഇപ്പോഴും താമസിക്കുന്നത്.
സർക്കാർ ഇടപെട്ട് തോട്ടം മേഖലയുടെ വികസനത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഷിബു കെ. തന്പി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.ടി. ശ്രീകുമാർ, സന്തോഷ് കൃഷ്ണൻ, ബിജു പി. ഡേവിഡ്, ഡോ തോമസ് വൈദ്യൻ, ഷിനോജ് ജോസഫ്, ശാന്തി രമേശ്, ഗിരിജ ചന്ദ്രശേഖർ. സിസ്റ്റർ ശോഭന, വിനോദ് വർഗീസ്, സി.എൻ. മണി എന്നിവർ പ്രസംഗിച്ചു