രാജാക്കാട് പഞ്ചായത്ത് വികസന സദസ്
1600381
Friday, October 17, 2025 6:06 AM IST
രാജാക്കാട്: രാജാക്കാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രാജാക്കാട് ദിവ്യജ്യോതി ഓഡിറ്റോറിയത്തിൽ വികസന സദസ് നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ പ്രകാശ് അധ്യക്ഷത വഹിച്ചു, പ്രസിഡന്റ് നിഷ രതീഷ് ഉദ്ഘാടനം നിർവഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് വികസന സദസ് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം നടത്തി.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻ - ചാർജ് ഇസഡ്. ജോൺസൺ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എസ്. സതി, അബീഷ് ഐസക്, പഞ്ചായത്തംഗങ്ങളായ ബിജി സന്തോഷ്, സുബീഷ്, രാജു, വീണ അനൂപ്, കെ.കെ. തങ്കച്ചൻ, ഷാജി വയലിൽ, കെ.കെ. തങ്കപ്പൻ, രതീഷ് അത്തിക്കുഴി, കെ.പി. വത്സ എന്നിവർ പ്രസംഗിച്ചു.