ജയ്ഹിന്ദ് സംസ്ഥാന നാടകോത്സവം ആരംഭിച്ചു
1601359
Monday, October 20, 2025 11:36 PM IST
മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാന നാടകോത്സവം തൊടുപുഴ ടൗണ്‍ഹാളില്‍ ആരംഭിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു.
ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരം ദിവാകരന് വിഷ്ണുമംഗലത്തിന് കവി വീരാന്‍കുട്ടി സമ്മാനിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ബാബു, മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സനു കൃഷ്ണന്, കൗണ്‍സിലര്‍ അഡ്വ. ജോസഫ് ജോണ്‍, പി.ആര്. വിശ്വന് എന്നിവര്‍ പ്രസംഗിച്ചു. നാടകോത്സവം നാളെ സമാപിക്കും.