ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു
1600941
Sunday, October 19, 2025 6:30 AM IST
വഴിത്തല: ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ഇംപൾസോ സംഘടിപ്പിച്ചു. ഫാ. പോൾ പാറക്കാട്ടേൽ സിഎംഐ അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. എബിൻ കല്ലറയ്ക്കൽ സിഎംഐ, ഡയറക്ടർ ഇൻ-ചാർജ് ഡോ. ജിൻസ് ജോർജ്, ഫാക്കൽറ്റി ഫെസ്റ്റ് കോ-ഓർഡിനേറ്റർ ഫാ. ജിബു പി. ജോസഫ്, ലിസ ജോസ് എന്നിവർ പ്രസംഗിച്ചു.
സ്റ്റുഡന്റ് കോ-ഓർഡിനേറ്റർമാരായ സുധി ദീപു, ബെക്സി ജോർജ് എന്നിവർ നേതൃത്വം നൽകി. ഫെസ്റ്റിൽ കുട്ടിക്കാനം മരിയൻ കോളജ് ഓവറോൾ ചാന്പ്യൻമാരായി. ഗായിക അഞ്ജു ജോസഫിന്റെ സംഗീതപരിപാടിയും നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമായി 600-ഓളം വിദ്യാർഥികൾ പങ്കെടുത്തു.
മാനേജ്മെന്റ് വൈദഗ്ധ്യം, സർഗാത്മകത, സാംസ്കാരിക മികവ് എന്നിവ പ്രകടിപ്പിക്കാൻ വിദ്യാർഥികൾക്ക് ഫെസ്റ്റിലൂടെ കഴിഞ്ഞു.