പട്ടയപ്രശ്നങ്ങൾക്ക് പരിഹാരം: കേരള കോണ്ഗ്രസ്-എം
1600378
Friday, October 17, 2025 6:06 AM IST
ചെറുതോണി: ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുന്നതിനും 1993 ചട്ട പ്രകാരമുള്ള ഭൂമിയിൽ വിസ്തൃതി പരിഗണിക്കാതെ കെട്ടിട നിർമാണം നടത്തുന്നതിനും അനുമതി നൽകിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം സർക്കാർ മലയോര മേഖലയിലെ കർഷകരോടും വ്യാപാരികളോടുമൊപ്പമാണെന്നു വ്യക്തമാക്കുന്നതാണെന്ന് കേരള കോണ്ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അറിയിച്ചു. കട്ടപ്പനയിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ഉള്ള ഷോപ് സൈറ്റുകൾക്ക് പട്ടയം നൽകാനാകും.
നാളിതുവരെ കൃഷിക്കും വീടുകൾക്കും മാത്രമാണ് പട്ടയം നൽകിയിരുന്നത്. വർഷങ്ങളായി നിലനിന്നിരുന്ന പല കെട്ടിടങ്ങൾക്കും പട്ടയം നല്കാൻ കഴിഞ്ഞിരുന്നില്ല.
പുതിയ മന്ത്രിസഭാ യോഗ തീരുമാനത്തിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരമായി. ഇത് മലയോര മേഖലയുടെ വികസനത്തിന് മറ്റൊരു മുഖം നൽകുമെന്നും ജോസ് പാലത്തിനാൽ അവകാശപ്പെട്ടു.