കെജിഎംഒഎ മിഡ്സോണ്‍ കോണ്‍ഫറന്‍സ് നടത്തി
1601363
Monday, October 20, 2025 11:36 PM IST
തൊടുപുഴ: കെജിഎംഒഎ മിഡ്സോണ്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. മിഡ്സോണ്‍ വൈസ് പ്രസിഡന്റ് ഡോ. എ.ബി. വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ജോബിന് ജി. ജോസഫ് സിഎംഇ സെഷനുകളുടെ ഉദ്ഘാടനം നടത്തി. ജില്ലാ പ്രസിഡന്റ് ഡോ. അന്‍സല്‍ നബി, സംസ്ഥാന ട്രഷറര്‍ ഡോ. ഡി. ശ്രീകാന്ത്, മാനേജിംഗ് എഡിറ്റര്‍ ഡോ. സി.പി. ബിജോയ്, ഡോ. ജെ. ആല്‍ബര്‍ട്ട്, ഡോ. ടോണി തോമസ്, ഡോ. കെ.ആര്. രജിത് എന്നിവര്‍ പ്രസംഗിച്ചു.
ഡോക്ടര്‍മാര്‍ക്കുനേരേ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരേ യോഗം പ്രതിഷേധിച്ചു. കാഷ്വാലിറ്റികളില്‍ ഒരു ഷിഫ്റ്റില്‍ രണ്ട് സിഎംഒ ഡോക്ടര്‍മാര്‍ എന്ന രീതിയില്‍ ഒരാശുപത്രിയില്‍ ചുരുങ്ങിയത് എട്ട് ഡോക്ടര്‍മാര്‍ വേണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ അവസരമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.