ചെറുപുഷ്പ മിഷൻ ലീഗ്: സംസ്ഥാനതല സമാപനം വാഴത്തോപ്പിൽ
1601088
Sunday, October 19, 2025 11:21 PM IST
വാഴത്തോപ്പ്: ഇടുക്കി രൂപതയുടെ ആതിഥേയത്തിൽ ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാനതല മിഷൻ വാരാചരണ സമാപന സമ്മേളനവും പ്രേഷിത റാലിയും വാഴത്തോപ്പിൽ നടന്നു.
പ്രൗഢോജ്ജ്വലമായ പ്രേഷിത റാലിയോടെ ആരംഭിച്ച സമ്മേളനം ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ ജനറൽ സെക്രട്ടറി ബിനോയി പള്ളിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ജയ്സൺ പുളിച്ചുമാക്കൽ, മിഷൻലീഗ് ഇടുക്കി രൂപത ഡയറക്ടർ ഫാ. ഫിലിപ്പ് ഐക്കര, കത്തീഡ്രൽ വികാരി ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ, രൂപത പ്രസിഡന്റ് സെസിൽ ജോസ്, രൂപത വൈസ് ഡയറക്ടർ സിസ്റ്റർ സ്റ്റാർലെറ്റ് സിഎംസി, ഹൈറേഞ്ച് റീജണൽ ഓർഗനൈസർ അജയ് ഫ്രാൻസിസ്, വാഴത്തോപ്പ് ശാഖ പ്രസിഡന്റ്് ജോൺസ് ബിനു എന്നിവർ പ്രസംഗിച്ചു.
കത്തിഡ്രൽ അസി. വികാരി. ഫാ. ജോർജ് വള്ളിക്കാട്ടിൽ, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ജോബി വരിക്കാട്ട്, രൂപത സമിതി അംഗങ്ങൾ, സൺഡേസ്കൂൾ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.