മണിയാറൻകുടി റോഡ് നിർമാണം ഉടൻ പൂർത്തിയാക്കും: മന്ത്രി
1600383
Friday, October 17, 2025 6:06 AM IST
ഇടുക്കി: ജില്ലയുടെ മലയോരമേഖലയിൽ കുടിയേറിയ കർഷകർ ഉപയോഗിച്ച ആദ്യകാല റോഡായ ഉടുന്പന്നൂർ - കൈതപ്പാറ - മണിയാറൻകുടി റോഡിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. നിർമാണപ്രവർത്തനം ആരംഭിച്ച മണിയാറൻകുടി - ഉടുന്പന്നൂർ റോഡ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പൊതുജനങ്ങളും മന്ത്രിയുമായി ചർച്ച നടത്തി. വിനോദസഞ്ചാര കേന്ദ്രമായിരുന്ന പാൽക്കുളംമേട് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് മന്ത്രി അറിയിച്ചു.
കോതമംഗലം ഡിഎഫ്ഒ സൂരജ് ബെൻ, സാമൂഹ്യ രാഷ്ട്രീയ നേതാക്കളായ അനിൽ കൂവപ്ലാക്കൽ, സിജി ചാക്കോ, പി.എൻ. വിജയൻ, പി.ഡി. ജോസഫ്, സി.പി. സലിം, സിനോജ് വള്ളാടി, ജെയിൻ അഗസ്റ്റിൻ, തുടങ്ങിയവർ പങ്കെടുത്തു.