സ്കൂ​ൾ ത​ല​ത്തി​ൽ ഹാ​ട്രി​ക് നേ​ട്ട​വു​മാ​യി കാ​ൽ​വ​രി​മൗ​ണ്ട് കാ​ൽ​വ​രി ഹൈ​സ്കൂ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. 19 സ്വ​ർ​ണം, 19 വെ​ള്ളി, അ​ഞ്ച് വെ​ങ്ക​ലം എ​ന്നി​വ​യോ​ടെ 157 പോ​യി​ന്‍റാ​ണ് സ്കൂ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. 138 പോ​യി​ന്‍റ് നേ​ടി​യ എ​ൻ​ആ​ർ സി​റ്റി എ​സ്എ​ൻ​വി​എ​ച്ച്എ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി. 14 സ്വ​ർ​ണം, 17 വെ​ള്ളി, 17 വെ​ങ്ക​ലം എ​ന്നി​വ​യാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്. 62 പോ​യി​ന്‍റ് നേ​ടി​യ ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ളാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. വി​ജ​യി​ക​ൾ​ക്കു നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

വീ​ണ്ടും മൗ​ണ്ട് ക​യ​റി കാ​ൽ​വ​രി

നെ​ടു​ങ്ക​ണ്ടം: ആ​വേ​ശം "ഹൈ'​റേ​ഞ്ചി​ലെ​ത്തി​യ റ​വ​ന്യു ജി​ല്ലാ കാ​യി​ക മേ​ള​യ്ക്കു തി​ര​ശീ​ല വീ​ണ​പ്പോ​ൾ ക​ട്ട​പ്പ​ന സ​ബ്ജി​ല്ല​യ്ക്ക് ഓ​വ​റോ​ൾ കീ​രീ​ടം. 46 സ്വ​ർ​ണം, 37 വെ​ള്ളി, 21 വെ​ങ്ക​ലം എ​ന്നി​വ​യോ​ടെ 401 പോ​യി​ന്‍റ് നേ​ടി​യാ​ണ് ക​ട്ട​പ്പ​ന​യു​ടെ തേ​രോ​ട്ടം. 23 സ്വ​ർ​ണം, 27 വെ​ള്ളി, 25 വെ​ങ്ക​ലം ഉ​ൾ​പ്പെ​ടെ 242 പോ​യി​ന്‍റു​മാ​യി അ​ടി​മാ​ലി സ​ബ് ജി​ല്ല റ​ണ്ണേ​ഴ്സ് അ​പ്പ്. 14 സ്വ​ർ​ണം, അ​ഞ്ച് വെ​ള്ളി, 10 വെ​ങ്ക​ലം എ​ന്നി​വ​യോ​ടെ 106 പോ​യി​ന്‍റു​മാ​യി പീ​രു​മേ​ടാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. തൊ​ടു​പു​ഴ സ​ബ്ജി​ല്ല -88, നെ​ടു​ങ്ക​ണ്ടം -83, അ​റ​ക്കു​ളം -13 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ.

ഇ​വ​ർ മേ​ള​യി​ലെ താ​ര​ങ്ങ​ൾ

സ​ബ്ജൂ​ണി​യ​ർ ഗേ​ൾ​സ്-​ദേ​വ​പ്രി​യ ഷൈ​ബു (കാ​ൽ​വ​രി ഹൈ​സ്കൂ​ൾ കാ​ൽ​വ​രി​മൗ​ണ്ട്), സീ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ൾ-​സെ​ബി​ൻ കെ. ​സെ​ബാ​സ്റ്റ്യ​ൻ, ഷാ​രോ​ണ്‍ രാ​ജു (ഇ​രു​വ​രും സെ​ന്‍റ് ജെ​റോം​സ് എ​ച്ച്എ​സ്എ​സ്വെ​ള്ള​യാം​കു​ടി), നി​യ തെ​രേ​സ മാ​ത്യു-(​സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് ഇ​ര​ട്ട​യാ​ർ).