തകർന്നു വെള്ളക്കെട്ടായി പോലീസ് സ്റ്റേഷൻ റോഡ്
1600379
Friday, October 17, 2025 6:06 AM IST
രാജാക്കാട്: മഴ പെയ്താൽ രാജാക്കാട് പോലീസ് സ്റ്റേഷനിൽ എത്തണമെങ്കിൽ നീന്താൻ പഠിക്കണം. പോലീസ് സ്റ്റേഷനിലേക്കുള്ള ഏക റോഡ് പഞ്ചായത്തോഫീസിന്റെ മുന്നിൽക്കൂടിയാണ്.100 മീറ്ററിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ റോഡിന്റെ തുടക്കഭാഗം പൊട്ടിപ്പൊളിഞ്ഞിട്ട് നന്നാക്കാൻ നടപടിയില്ല.
കനത്ത മഴ പെയ്താൽ ഈ തകർന്ന ഭാഗം തോടായി മാറും. അല്ലെങ്കിൽ വലിയ ഗട്ടറായിക്കിടക്കും.
അധികൃതർ ഇനിയെങ്കിലും ഇതിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.