വാഹന പ്രചാരണ ജാഥ ഇന്ന്
1600928
Sunday, October 19, 2025 6:15 AM IST
രാജാക്കാട്: കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചും രാജാക്കാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്ക്കും വികസനമുരടിപ്പിനുമെതിരേ കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോഷി കന്യാക്കുഴിയുടെ നേതൃത്വത്തിൽ ഇന്ന് രാജാക്കാട് പഞ്ചായത്തിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ബാബു കൊച്ചുപുരക്കൽ, ജോയി തമ്പുഴ, ആഗസ്തി കുന്നുംപുറത്ത് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് രാവിലെ 7.30ന് പഴയവിടുതിയിൽ കെപിസിസി മെംബർ ആർ. ബാലൻപിള്ള ജാഥയുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് അടിവാരം, വാക്കാസിറ്റി, അസിക്കവല, പന്നിയാർ നിരപ്പ്, കള്ളിമാലി, അമ്പലക്കവല, കലുങ്കുസിറ്റി, പന്നിയാർകൂട്ടി, ശ്രീനാരായണപുരം, കൊച്ചുമുല്ലക്കാനം, കുരങ്ങുപാറ, വലിയകണ്ടം, പുന്നസിറ്റി, എൻആർ സിറ്റി, മുല്ലക്കാനം എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി രാജാക്കാട് ടൗണിൽ സമാപിക്കും.
വൈകുന്നേരം അഞ്ചിന് ടൗണിൽ നടക്കുന്ന സമാപന സമ്മേളനം കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ്് കെ.എസ്. അരുൺ, ഉടുമ്പൻചോല ബ്ലോക്ക് പ്രസിഡന്റ്് എം.പി. ജോസ്, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ ബെന്നി തുണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിക്കും.