ജൈവ കർഷകർക്ക് അവാർഡ്
1600385
Friday, October 17, 2025 6:06 AM IST
തൊടുപുഴ: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജൈവകർഷകർക്കുള്ള അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവകർഷകന് രണ്ടു ലക്ഷവും ജില്ലാ തലത്തിൽ 50,000 രൂപയും വീതമുള്ള 14 അവാർഡുകളും മട്ടുപ്പാവ്, സ്കൂൾ, കോളജ്, വെറ്ററൻസ്, ഒൗഷധസസ്യങ്ങൾ എന്നീ മേഖലകൾക്കായി 10,000 രൂപ വീതമുള്ള 33 അവാർഡുകളും നൽകും.
നവംബർ 30നു മുന്‍പ് അപേക്ഷ നൽകണം. മൂന്നു വർഷത്തിനു മുകളിൽ ജൈവകൃഷി ചെയ്യുന്നവരെയാണ് പരിഗണിക്കുന്നത്. വെള്ളക്കടലാസിൽ കൃഷിയുടെ ലഘുവിവരണം, പൂർണ മേൽവിലാസം, വീട്ടിലെത്താനുള്ള വഴി, രണ്ടു ഫോണ്‍നന്പർ, ജില്ല എന്നിവ സൂചിപ്പിച്ചിരിക്കണം. ഫോട്ടോകളോ മറ്റു സർട്ടിഫിക്കറ്റുകളോ ആവശ്യമില്ല. കെ.വി. ദയാൽ അവാർഡ് കമ്മിറ്റി കണ്‍വീനർ, ശ്രീകോവിൽ, മുഹമ്മ പി.ഒ, ആലപ്പുഴ-688515 എന്ന വിലാസത്തിലാണ് അപേക്ഷ അയയ്ക്കേണ്ടത്.